സമൂഹമാധ്യമങ്ങളിൽ പങ്ക് വെയ്ക്കുന്ന ആശയങ്ങളുടെ സ്വഭാവവും ഘടനയും മനസ്സിലാക്കിയെടുക്കാനുള്ള ഉപകരണം. സമകാലിക സാഹചര്യങ്ങളിൽ സമൂഹമാധ്യമങ്ങൾ ദൈനംദിന ജീവിതത്തിൽ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനും മറ്റും സജീവമായി ഉപയോഗിക്കുന്ന വ്യത്യസ്ത സമൂഹമാധ്യമങ്ങൾ നിലവിലുണ്ട്. ഇത്തരം മാധ്യമങ്ങൾ വഴി അനുനിമിഷം കോടിക്കണക്കിന് ദത്തങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ ദത്തങ്ങളെ ശരിയായ രീതിയിൽ അപഗ്രഥിക്കുന്നതിലൂടെ അവയിലൂടെ പ്രകടമാകുന്ന മനോഭാവം അടയാളപ്പെടുത്താൻ കഴിയും. സമൂഹമാധ്യമങ്ങളിൽ ലഭ്യമായിട്ടുള്ള മലയാളം കമെന്റുകളെ ഇവിടെ വിശകലനം ചെയ്ത് അതിൽ അടങ്ങിയിട്ടുള്ള അഭിപ്രായങ്ങളെ പോസിറ്റീവ് (POS), നെഗറ്റീവ് (NEG) , ന്യൂട്രൽ (NU) എന്നീ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഒന്നാം പതിപ്പാണ് ഇവിടെ ലഭ്യമായിട്ടുള്ളത് .